Please or Register to create posts and topics.

എൻ്റെ പേര് ദിപു ദിവാകരൻ

ജ്ഞാനവൃദ്ധനായ എൻ്റെഗുരു... മഹാസമാധിയിൽ🙏🙏🙏

 

കഴിഞ്ഞ 9 വർഷമായി എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഗുരുവിനോട് അനുവാദം ചോദിച്ച് അനുഗ്രഹം വാങ്ങിയേ ചെയ്തിട്ടുള്ളു. അന്നുമുതൽ എൻ്റെ ജീവിതത്തിൽ നിറയെ ശ്രേയസ്സും പ്രേയസ്സും യാദൃശ്ചികതകളിലൂടെ നിറയുന്നത് ഞാൻ അനുഭവിച്ചറിയാറുണ്ട്.

 

എപ്പോൾ ഗുരുവിനോട് സംസാരിക്കുമ്പോഴും എറ്റവും ഒടുവിൽ, "ഗുരുവിൻ്റെ അനുഗ്രഹം ഉണ്ടായാൽ മതി" എന്ന് ഞാൻ പറയാറുണ്ട്. അതിനു മറുപടിയായി " എല്ലാം നന്നായി വരും, എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടടോ " എന്ന് പറഞ്ഞു ഗുരു അനുഗ്രഹിക്കാറുമുണ്ട്. ഏറ്റവും അവസാനം ഗുരുവിനോടു സംസാരിച്ചപ്പോഴും ഗുരു എന്നോട് സ്‌നേഹവാത്സല്യത്തോടെ പറഞ്ഞ വാക്കുകളും അതുതന്നെ.....

 

ഗുരു പകർന്ന അറിവും ഗുരുവിൻ്റെ വാക്കുകളും ഗുരുവിനൊപ്പം ചിലവഴിച്ച നിമിഷങ്ങളും ഗുരുവാരിക്കോരിത്തന്ന വാത്സല്യവും മതി ഈയുള്ളവന്.....

 

നിത്യസത്യമായി ഗുരു തുടരുന്നു....

 

ഒരിക്കലും നിലയ്ക്കാത്ത സ്‌നേഹ പ്രവാഹമായി...

 

"ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും

പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും

വിലമതിയാത വിളക്കുദിക്കയും പിൻ-

പൊലികയുമില്ലിതു കണ്ടു പോയിടേണം. "

 

സദാ ഗുരുവിൽ🙇🙏

ദിപു ദിവാകരൻ കൊഴുവല്ലൂർ

Bijoyees has reacted to this post.
Bijoyees
Link copied to clipboard.