പരിചയപ്പെടാം: 'ഞാൻ ആര്?
Quote from Bijoyees on May 24, 2026, 3:28 pmഹാർദ്ദവമായ സ്വാഗതം!
തത്ത്വത്തിൽ, 'ഞാൻ ആര്?' എന്ന് സ്വയം അന്വേഷിക്കുന്നവരുടെ ഒരു കൂട്ടായ്മയാണല്ലോ ഇത്.
എന്നാൽ പരസ്പരം പരിചയപ്പെടുന്ന ഈ സെക്ഷൻ അതിൽ നിന്നും അല്പം വ്യത്യസ്തമാണ്; 'ഞാൻ ആര്' എന്ന് മറ്റുള്ളവരെ ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നാം ഏതു തരത്തിലാണോ മറ്റുള്ളവരുടെ മുന്നിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് എന്നതിനാണ് ഇവിടെ പ്രാധാന്യം.
മറ്റൊരു രീതിയിൽ, ദാർശനികമായി നോക്കിയാൽ, 'ഞാൻ ആരല്ല' എന്നാണ് നാം ഇവിടെ എഴുതേണ്ടത് എന്നും പറയാം.
പേരുരു തൊഴിലീ മൂന്നും
പോരുമായതു കേൾക്കുക!
ആരു നീയെന്നു കേൾക്കേണ്ട
നേരു മെയ്തന്നെ ചൊൽകയാൽ. ~ ജാതി ലക്ഷണം (നാരായണഗുരു)(ശ്ലോകം 4)അർത്ഥം: ആരെ കണ്ടുമുട്ടിയാലും പേര്, നാട്, ചെയ്യുന്ന തൊഴിൽ എന്നീ മൂന്ന് കാര്യങ്ങൾ മാത്രം ചോദിച്ചറിഞ്ഞാൽ മതിയാകും. "നീ ഏതു ജാതിയിൽ പെട്ടവനാണ്" എന്ന് പ്രത്യേകം ചോദിക്കേണ്ടതില്ല. കാരണം, കാണുമ്പോൾത്തന്നെ അവൻ 'മനുഷ്യൻ' എന്ന ജാതിയിൽ പെട്ടതാണെന്ന സത്യം അവന്റെ ശരീരാകൃതിതന്നെ വിളിച്ചോതുന്നുണ്ട് (മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ തിരിച്ചറിയാൻ ജാതി ചോദിക്കേണ്ടതില്ലല്ലോ).
ഈയൊരു തത്ത്വത്തിൽ അധിഷ്ഠിതമായി വേണം നാം പരസ്പരം പരിചയപ്പെടാൻ.
തിരിച്ചറിയാൻ വേണ്ടി ചിത്രങ്ങൾ നൽകുന്നതും ഉചിതമാണ്. സഭ്യമായ വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ച് സ്വയം പരിചയപ്പെടുത്താൻ ശ്രമിക്കുമല്ലോ.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പരമാവധി മുൻഗണന നൽകിക്കൊണ്ടാണ് ഈ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരാളുടെ അനുമതിയില്ലാതെ മറ്റൊരാൾക്ക് അയാളെ/ആ വ്യക്തിയെ ബന്ധപ്പെടാൻ സാധിക്കുകയുമില്ല.
വ്യക്തിഗത ഫോൺ നമ്പറുകളോ ഇമെയിലുകളോ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമായിരിക്കണം.
ഇതിൽ ഫോറം ഭാരവാഹികൾക്ക് യാതൊരുവിധ ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുന്നതല്ല.
എഡിറ്റർ
ഹാർദ്ദവമായ സ്വാഗതം!
തത്ത്വത്തിൽ, 'ഞാൻ ആര്?' എന്ന് സ്വയം അന്വേഷിക്കുന്നവരുടെ ഒരു കൂട്ടായ്മയാണല്ലോ ഇത്.
എന്നാൽ പരസ്പരം പരിചയപ്പെടുന്ന ഈ സെക്ഷൻ അതിൽ നിന്നും അല്പം വ്യത്യസ്തമാണ്; 'ഞാൻ ആര്' എന്ന് മറ്റുള്ളവരെ ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നാം ഏതു തരത്തിലാണോ മറ്റുള്ളവരുടെ മുന്നിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് എന്നതിനാണ് ഇവിടെ പ്രാധാന്യം.
മറ്റൊരു രീതിയിൽ, ദാർശനികമായി നോക്കിയാൽ, 'ഞാൻ ആരല്ല' എന്നാണ് നാം ഇവിടെ എഴുതേണ്ടത് എന്നും പറയാം.
പേരുരു തൊഴിലീ മൂന്നും
പോരുമായതു കേൾക്കുക!
ആരു നീയെന്നു കേൾക്കേണ്ട
നേരു മെയ്തന്നെ ചൊൽകയാൽ. ~ ജാതി ലക്ഷണം (നാരായണഗുരു)(ശ്ലോകം 4)
അർത്ഥം: ആരെ കണ്ടുമുട്ടിയാലും പേര്, നാട്, ചെയ്യുന്ന തൊഴിൽ എന്നീ മൂന്ന് കാര്യങ്ങൾ മാത്രം ചോദിച്ചറിഞ്ഞാൽ മതിയാകും. "നീ ഏതു ജാതിയിൽ പെട്ടവനാണ്" എന്ന് പ്രത്യേകം ചോദിക്കേണ്ടതില്ല. കാരണം, കാണുമ്പോൾത്തന്നെ അവൻ 'മനുഷ്യൻ' എന്ന ജാതിയിൽ പെട്ടതാണെന്ന സത്യം അവന്റെ ശരീരാകൃതിതന്നെ വിളിച്ചോതുന്നുണ്ട് (മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ തിരിച്ചറിയാൻ ജാതി ചോദിക്കേണ്ടതില്ലല്ലോ).