Please or Register to create posts and topics.

മറക്കാനാവാത്ത ഒരു ദിനം കൂടി..

 

ഏപ്രിൽ 25 ശനി..

ഉള്ളിൽ ഒരു ശൂന്യതയായിരുന്നു.. കാണാത്തതും അറിയാത്തതുമായ വഴികളിലൂടെ തനിയെ യാത്രചെയ്യുകയായിരുന്നു. തായ് വേരറ്റാലുള്ളതുപോലെ ഒരു നീറ്റൽ..

വൈകുന്നേരം 4 മണികഴിഞ്ഞ്.. ഗുരു മുനി നാരായണ പ്രസാദിന്റെ സമാധിയിരുത്തൽ ചടങ്ങുകൾക്ക് മുൻപേ ഗുരുകുലത്തിലെത്തി.

ഉള്ളിലെ ശൂന്യത പുറത്തും പ്രതീതമായി. അവിടെ നിന്ന സമയമത്രയും മുനി ഗുരുവിനോടൊത്തു സംസാരിച്ച വാക്കുകളും സന്ദർഭങ്ങളുമായിരുന്നു കണ്ടതും കേട്ടതും..

ഗുരു ഒരിക്കൽ മക്കൾക്കു ലഡ്ഡു നൽകിയിട്ടു പറഞ്ഞു :"അമ്മ പറയുന്നതൊക്കെ കേട്ടു പഠിക്കണം."എന്ന്. അത് ഗുരു നൽകിയ ഒരംഗീകാരമായിരുന്നു എനിക്ക്.🥰

പിന്നീട് കണ്ടപ്പോൾ കുട്ടികളെ കൊണ്ടുവരാത്തതിന് വഴക്കിട്ടു. "ഗുരുകുലത്തിൽ കുറച്ചു ദിവസം താമസിച്ച് ഇവിടുത്തെ രീതിയൊക്കെ പഠിക്കണം."

പിന്നെ കാണുമ്പോഴും ഓടി വന്നിട്ട് ഓടിപ്പോകുന്നതിനു 'വലിയൊരഹന്ത' ഒരിക്കലും ഉണ്ടാകാത്ത രീതിയിൽ ശകാരിച്ചു . എന്നിട്ട് ചിരിച്ചുകൊണ്ട് ആപ്പിൾ തന്നനുഗ്രഹിച്ചു.

അവസാനമായി കഴിഞ്ഞ കൺവെന്ഷന് കണ്ടപ്പോൾ.. പ്രബന്ധഅവതാരകർ ഓടി വന്നിട്ട് ഓടി പോകരുത് എന്ന് ഗുരു പൊതുവെ പറഞ്ഞപ്പോൾ 'CID മൂസ'യിൽ ജഗതീ ശ്രീകുമാർ പറയുന്നപോലെ "ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ്."എന്നു ഞാൻ പറഞ്ഞതുകേട്ട് മുനി ഗുരു പൊട്ടിച്ചിരിക്കുന്നത് പ്രണമിക്കുന്നതിനിടയിൽ കണ്ടത് ഇപ്പോഴും കണ്മുൻപിൽ.. 🙏🙏

ആഴമേറിയ ആ മഹസ്സാം ആഴിയിൽ ആണ്ട് ജീവിതം സാർഥകമാക്കിയ മുനി ഗുരു..🙏

ഒരു നിയോഗം പോലെ സമാധിയിരുത്തൽ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയെത്തിയപ്പോൾ ഈ ജന്മത്തിലെ ധന്യതയുടെ നിറവിലായിരുന്നു എന്റെ അകം❤️❤️

ഗുരുവിന് കോടി പ്രണാമങ്ങൾ🙏🙏🙏

Bijoyees, Dipu Divakaran and Deepanjali Surendran have reacted to this post.
BijoyeesDipu DivakaranDeepanjali Surendran

ആത്മ വിശ്വാസം ഏറെ ഉണ്ടാവട്ടെ

Link copied to clipboard.