Please or Register to create posts and topics.

സാങ്കേതിക സഹായ വിഭാഗം

വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ലോഗിൻ(Login) പ്രശ്നങ്ങൾ, പ്രൊഫൈൽ സെറ്റിംഗ്സുമായി ബന്ധപ്പെട്ട സംശയങ്ങൾ, മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകൾ എന്നിവ ഇവിടെ ചർച്ച ചെയ്തു പരിഹരിക്കാവുന്നതാണ്.

ഈ വിഭാഗം ഉപയോഗിക്കുമ്പോൾ ദയവായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

📸 സ്ക്രീൻഷോട്ടുകൾ ചേർക്കുക

പ്രശ്നങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്യുമ്പോൾ, ലഭിക്കുന്ന എറർ മെസ്സേജുകളുടേയോ നേരിടുന്ന ബുദ്ധിമുട്ടുകളുടേയോ സ്ക്രീൻഷോട്ടുകൾ(Screenshot) ചേർക്കാൻ ശ്രമിക്കുക. ഇതിലൂടെ പ്രശ്നം കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും വേഗത്തിൽ സഹായിക്കാനും സാധിക്കും.

🤝 എല്ലാവർക്കും സഹായിക്കാം

പ്രശ്നങ്ങൾക്ക് മറുപടി നൽകാൻ അഡ്മിൻമാരെ മാത്രം കാത്തിരിക്കേണ്ടതില്ല. സമാനമായ പ്രശ്നങ്ങൾ നേരത്തെ അനുഭവിച്ചും പരിഹരിച്ചും പരിചയമുള്ള മറ്റ് അംഗങ്ങൾക്കും സഹായിക്കാവുന്നതാണ്.

ഇത് ഒരു കൂട്ടായ്മയാണ്. ഇവിടെ എല്ലാവർക്കും തുല്യ പ്രാധാന്യമുണ്ട്.

✅ ശരിയായ വിവരങ്ങൾ മാത്രം നൽകുക

മറ്റുള്ളവരെ സഹായിക്കുമ്പോൾ, ഉറപ്പുള്ള അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം വിവരങ്ങൾ പങ്കുവെക്കാൻ ശ്രമിക്കുക. തെറ്റായതോ അപൂർണ്ണമോ ആയ വിവരങ്ങൾ നൽകി മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

🖼️ ആവശ്യമായ ചിത്രങ്ങൾ മാത്രം അപ്‌ലോഡ് ചെയ്യുക

ചർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സ്ക്രീൻഷോട്ടുകളോ ചിത്രങ്ങളോ മാത്രം അപ്‌ലോഡ് ചെയ്യുക.

📝 മംഗ്ലീഷ് ഉപയോഗിക്കാതിരിക്കുക

ദയവായി പൂർണ്ണമായും മംഗ്ലീഷിൽ പോസ്റ്റുകൾ എഴുതാതിരിക്കാൻ ശ്രമിക്കുക. മംഗ്ലീഷ് വായിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകാം.

സാധ്യമാകുന്നിടത്തോളം ശുദ്ധമായ മലയാളത്തിലോ ശരിയായ ഇംഗ്ലീഷിലോ എഴുതാൻ ശ്രമിക്കുക.

പൂർണ്ണമായും മംഗ്ലീഷിൽ എഴുതിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടാകാം. ഇത്തരത്തിൽ തുടർച്ചയായി പോസ്റ്റുകൾ ചെയ്യുന്ന ഉപയോക്താക്കളെ ഇവിടെനിന്നും ഒഴിവാക്കേണ്ട സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്.

📧 സഹായം ആവശ്യമുണ്ടോ?

എന്തെങ്കിലും സംശയങ്ങളോ സഹായമോ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക:

muninarayanaprasad@natarajaguru.org

— അഡ്മിൻ

Bijoyees and Ayyappa Senan have reacted to this post.
BijoyeesAyyappa Senan
Link copied to clipboard.